ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി യു​വാ​വി​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, October 8, 2022 12:29 AM IST
ക​ണ്ണൂ​ർ: റി​പ്പ​ർ മോ​ഡ​ലി​ൽ യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ട്ട​ന്നൂ​ർ ഉ​ളി​യി​ൽ ന​ര​യ​ൻ​പാ​റ സ്വ​ദേ​ശി നൗ​ഷാ​ദി(42)​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കൂ​ത്തു​പ​റ​ന്പി​ലെ ബാ​റി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ മേ​ലെ​ചൊ​വ്വ പാ​തി​രി​പ്പ​റ​ന്പി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വ​ലി​യ​ന്നൂ​ർ ചാ​പ്പ​യി​ലെ എം.​കെ. സി​തേ​ഷി​നെ (30) യാ​ണ് ആ​ക്ര​മി​ച്ച​ത്.
ബാ​റി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം സൗ​ഹൃ​ദം ന​ടി​ച്ച് സി​തേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ നൗ​ഷാ​ദ് ഒ​ന്നി​ച്ച് മ​ദ്യ​പി​ച്ചു. തു​ട​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ലാ​യ സി​തേ​ഷി​നെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ര​ണ്ടു പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​തേ​ഷ് ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ക​വ​ർ​ന്ന മാ​ല 70,000 രൂ​പ​യ്ക്ക് മ​ട്ട​ന്നൂ​രി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ വി​റ്റെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി ഇ​ൻ​സ്പെ
ക്ട​ർ ബി​നു​മോ​ഹ​ൻ പ​റ​ഞ്ഞു. ഈ ​പ​ണ​ത്തി​ൽ കു​റ​ച്ച് ചെ​ല​വാ​ക്കി. ബാ​റി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​മ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. പ​രാ​തി​ക്കാ​ര​ന് പ്ര​തി​യെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​ങ്ങ​ളും ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​യെ പോ​ലീ​സി​ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​യു​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്ന 50 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ 24 മ​ണി​ക്കൂ​റി​ന​കം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്ഐ സി.​എ​ച്ച്. ന​സീ​ബ്, എ​എ​സ്ഐ​മാ​രാ​യ രാ​ഗേ​ഷ്, എം.​അ​ജ​യ​ൻ, സി. ​ര​ഞ്ജി​ത്ത്, സി​പി​ഒ നാ​സ​ർ, രാ​ജേ​ഷ്, ബാ​ബു മ​ണി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.