വി​ക​സ​ന പ്ര​വ​ർത്ത​ന​ങ്ങ​ളി​ൽ രാ​ഷ്്‌ട്രീയം ക​ല​ർ​ത്ത​രു​ത്: സ്പീ​ക്ക​ർ
Tuesday, November 22, 2022 12:44 AM IST
കുഞ്ഞിമംഗലം: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്ത​ണ​മെ​ന്നും അ​തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നും നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. കു​ഞ്ഞി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ​യും മ​ഹാ​ത്മാ​ഗാ​ന്ധി എ​ൻ​ആ​ർ​ഇ​ജി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ​വ സെ​ൻ​ട്ര​ൽ യു​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച ഭ​ക്ഷ​ണ​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക യാ​യി​രു​ന്നു സ്പീ​ക്ക​ർ.

കു​ഞ്ഞി​മം​ഗ​ലം ഗ​വ. സെ​ൻ​ട്ര​ൽ യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം.​വി​ജി​ന്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 480 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 11,89,021 രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഭ​ക്ഷ​ണ​ശാ​ല നി​ർ​മി​ച്ച​ത്. 1431 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ച്ച ഭ​ക്ഷ​ണ​ശാ​ല​യി​ൽ ഒ​രേ​സ​മ​യം 200 കു​ട്ടി​ക​ൾ​ക്ക് വ​രെ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം.

ഇ​തോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തി​ന്‍റെ ക്ഷേ​മ പ​ദ്ധ​തി​ക​ളാ​യ ഗാ​ർ​ഹി​ക റിം​ഗ് ക​മ്പോ​സ്റ്റ് യൂ​ണി​റ്റ്, സ്ഥാ​പ​ന ങ്ങ​ൾ​ക്ക് റിം​ഗ് ക​മ്പോ​സ്റ്റ് യൂ​ണി​റ്റ്, അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് വാ​ട്ട​ർ ടാ​ങ്ക് വി​ത​ര​ണം, ഗ്യാ​സ് സ്റ്റൗ, ​പ്ര​ഷ​ർ​കു​ക്ക​ർ, ഫ​ർ​ണി​ച്ച​ർ, 60 വ​യ​സ ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ,

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്ക് പി​വി​സി വാ​ട്ട​ർ ടാ​ങ്ക് വി​ത​ര​ണം, ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും യൂ​ണി​ഫോ​മും വി​ത​ര​ണം, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​നം എ​ന്നി​വ​യും സ്പീ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.