പു​ഴ​യി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, November 24, 2022 10:23 PM IST
ക​ണ്ണൂ​ർ: പു​ഴ​യു​ടെ കൈ​വ​രി​യി​ലി​രി​ക്ക​വെ അ​ബ​ദ്ധ​ത്തി​ൽ പു​ഴ​യി​ലേ​ക്ക് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ണ്ണാ​ടി​പ​റ​ന്പ് സ്വ​ദേ​ശി കൊ​യി​ലേ​രി​യ​ൻ നാ​രാ​യ​ണ​ൻ (75) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്ന​രേം നാ​രാ​യ​ണ​നും സു​ഹൃ​ത്തു​ക്ക​ളും പു​ഴ​യു​ടെ കൈ​വ​രി​യി​ലി​രി​ക്ക​വെ അ​ബ​ദ്ധ​ത്തി​ൽ പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ത്തി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.