ത​ള​രില്ല; ആ​ദി​ത്യ​നൊരു സ്വപ്നമുണ്ട്...
Saturday, November 26, 2022 12:42 AM IST
ക​ണ്ണൂ​ർ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഹി​ന്ദി​പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ആ​ദി​ത്യ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ അ​മ്മ സോ​ജി ജോ​സ​ഫി​നും അ​ച്ഛ​ൻ സു​നി​ൽ ജോ​ർ​ജി​നും അ​ത് അ​ഭി​മാ​ന നി​മി​ഷം കൂ​ടി​യാ​യി​രു​ന്നു. അ​ര​യ്ക്ക് താ​ഴെ ത​ള​രു​ന്ന മെ​നി​​ഞ്ചോ മൈ​ലോ​സി​സ് എ​ന്ന അ​സു​ഖം ബാ​ധി​ച്ച ആ​ദി​ത്യ​ന്‍റെ പ​ഠ​ന​മെ​ല്ലാം വീ​ട്ടി​ൽ ത​ന്നെ​യാ​ണ്.
എ​ങ്കി​ലും, മോ​ണാ​ആ​ക്ട്, പ്ര​സം​ഗം, മി​മി​ക്രി, ക​വി​താ​ലാ​പ​നം, ചി​ത്രം​വ​ര എ​ന്നി​ങ്ങ​നെ എ​ല്ലാ മ​ത്സ​ര​ത്തി​ലും ഒ​ന്നാ​മ​നാ​ണ് ഈ ​മി​ടു​ക്ക​ൻ. ജ​നി​ക്കും മു​ന്പേ മ​ക​ന്‍റെ പ​രി​മി​തി​ക​ളെ കു​റി​ച്ച് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ദൈ​വം ന​ൽ​കി​യ മ​ക​നെ ഉ​പേ​ക്ഷി​ക്കാ​ൻ ഈ ​ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. അ​വ​ന് വേ​ണ്ട എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി എ​പ്പോ​ഴും കൂ​ടെ​യു​ണ്ട്.​
പു​ലി​ക്കുരു​ന്പ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.ഇ​തേ സ്കൂ​ളി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​ണ് അ​ച്ഛ​ൻ സു​നി​ൽ. ഭാ​ഷ​ക​ൾ കേ​ട്ടാ​ണ് ആ​ദി​ത്യ​ൻ പ​ഠി​ക്കു​ന്ന​ത്.​
മോ​ണോ ആ​ക്ടി​ൽ നേ​ര​ത്തെ സ​ബ്ജി​ല്ലാ ത​ല​ത്തി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​വു​ക​യെ​ന്നാ​ണ് ആ​ദി​ത്യ​ന്‍റെ സ്വ​പ്നം.‌