വി​ഴി​ഞ്ഞം സ​മ​രം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Tuesday, November 29, 2022 12:40 AM IST
പ​യ്യ​ന്നൂ​ർ: വി​ഴി​ഞ്ഞ​ത്ത് അ​ദാ​നി തു​റ​മു​ഖ​നി​ർ​മാ​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ന​ട​ക്കു​ന്ന തീ​ര​ശോ​ഷ​ണം മൂ​ലം മേ​ഖ​ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ക​ളും ജ​ന​ങ്ങ​ളും നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ വ​ശ്യ​പ്പെ​ട്ട് സ​മ​ര ഐ​ക്യ​ദാ​ർ​ഡ്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യ​ന്നൂ​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പൊ​തു​യോ​ഗ​വും ന​ട​ന്നു.
വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ തൊ​ഴി​ലി​നും ജീ​വി​ത​ത്തി​നും സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ശ്ര​മി​ക്കേ​ണ്ട സ​ർ​ക്കാ​ർ അ​ദാ​നി​ക്ക് കൂ​ട്ട് നി​ൽ​ക്കു​ന്ന ജ​ന​വി​രു​ദ്ധ ന​ട​പ​ടി​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. വി​ഴി​ഞ്ഞം ജ​ന​കീ​യ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.
ടി.​പി. പ​ദ്മ​നാ​ഭ​ൻ, ഫാ. ​ലി​ന്‍റോ സ്റ്റാ​ലി​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ, സി​സ്റ്റ​ർ അ​ഞ്ജ​ലി ചാ​ക്കോ, ഏ​യ്ഞ്ച​ൽ റോ​സ്, എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, അ​പ്പു​ക്കു​ട്ട​ൻ കാ​ര​യി​ൽ, എം. ​സു​ൽ​ഫ​ത്ത്, എം. ​സു​ധാ​ക​ര​ൻ, കെ.​സി. ഹ​രി​ദാ​സ്, കെ.​എം. വേ​ണു​ഗോ​പാ​ല​ൻ, പി.​സി. ബാ​ല​ച​ന്ദ്ര​ൻ, ടി. ​മാ​ധ​വ​ൻ, ടി.​ടി.​വി. ലാ​ലു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.