പ​റ​ശി​നി മു​ത്ത​പ്പ​ന്‍ മ​ട​പ്പു​ര പു​ത്ത​രി തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി
Saturday, December 3, 2022 1:16 AM IST
പ​റ​ശി​നി​ക്ക​ട​വ്: പ​റ​ശി​നി മു​ത്ത​പ്പ​ന്‍ മ​ട​പ്പു​ര പു​ത്ത​രി തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ക്ഷേ​ത്രം ത​ന്ത്രി മാ​ട​മ​ന ഇ​ല്ല​ത്ത് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് മു​ത്ത​പ്പ​ന്‍ വെ​ള്ളാ​ട്ട​ത്തി​ന്‍റെ മ​ല​യി​റ​ക്ക​ല്‍ ച​ട​ങ്ങും ന​ട​ന്നു. ആ​റി​ന് ക​ല​ശാ​ട്ട​ത്തോ​ടെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങും. 5, 6 തീ​യ​തി​ക​ളി​ല്‍ സം​സ്ഥാ​ന​ത്തെ പ്ര​ഗ​ല്ഭ​രും പ്ര​ശ​സ്ത​രു​മാ​യ ക​ലാ​കാ​ര​ന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​ഥ​ക​ളി​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ര്‍​ന്ന് എ​ല്ലാ​ദി​വ​സ​വും തി​രു​വ​പ്പ​ന​യും വെ​ള്ളാ​ട്ട​വും ഉ​ണ്ടാ​യി​രി​ക്കും.