സാ​യു​ധ സേ​ന പ​താ​ക ദി​നം ആ​ച​രി​ച്ചു
Thursday, December 8, 2022 12:29 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സാ​യു​ധ​സേ​ന പ​താ​ക ദി​നാ​ച​ര​ണ​വും സാ​യു​ധ സേ​ന പ​താ​ക വി​ൽ​പ​ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡി. ​ആ.​ർ മേ​ഘ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സൈ​നി​ക ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി.​ജി. ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. ല​ഫ്. ജ​ന​റ​ൽ വി​നോ​ദ് നാ​യ​നാ​ർ പ​താ​ക​ദി​ന സ​ന്ദേ​ശം കൈ​മാ​റി.
ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് പി. ​വി. പ്രേ​മാ​ന​ന്ദ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​കെ. പ​ത്മ​നാ​ഭ​ൻ, നാ​ഷ​ണ​ൽ എ​ക്‌​സ് സ​ർ​വീ​സ് മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. തോ​മ​സ്, എ​ക്‌​സ് സ​ർ​വീ​സ് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. പ​ദ്മ​നാ​ഭ​ൻ, എ​യ​ർ​ഫോ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി പി.​എം. ശ്രീ​നി​വാ​സ​ൻ, അ​ഖി​ല ഭാ​ര​തീ​യ പൂ​ർ​വ സൈ​നി​ക സേ​വ പ​രി​ഷ​ത്ത് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജ​ൻ, മു​ൻ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ രാ​മ​ച​ന്ദ്ര​ൻ ബാ​വി​ലേ​രി, സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ് ഹൈ​ഡ് ക്ല​ർ​ക്ക് കെ.​കെ. ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​രി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.
ക​ണ്ണൂ​ർ: സാ​യു​ധ​സേ​ന പ​താ​ക ദി​നാ​ച​ര​ണ​ത്തിന്‍റെ ഭാഗമായി ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ യു​ദ്ധ സ്മാ​ര​ക​ത്തി​ൽഡി​എ​സ്‌​സി സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ ല​ഫ്. കേ​ണ​ൽ രാ​ജീ​വ് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പ ച​ക്രം അ​ർ​പ്പി​ച്ചു.
ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, റി​ട്ട. ല​ഫ്. ജ​ന​റ​ൽ നാ​യ​നാ​ർ, റി​ട്ട. കേ​ണ​ൽ എം.​വി.​ജി. ന​മ്പ്യാ​ർ, ഡി​എ​സ്‌​സി സു​ബേ​ദാ​ർ മേ​ജ​ർ എ​സ്.​എ​സ്. ഷെ​ഖാ​വ​ത്, സു​ബേ​ദാ​ർ ഡോ​ള​ത് സിം​ഗ്, ഉ​ല്ലാ​സ് ബാ​ബു, എം.​വി. നാ​രാ​യ​ണ​ൻ, സു​ബേ​ദാ​ർ ബാ​ല​ൻ കെ.​ന​മ്പ്യാ​ർ, എം.​വ​ത്സ​രാ​ജ്, കെ.​വി. ലീ​ഷി​ൽ, ടി.​വി. രാ​ധാ​കൃ​ഷ്ണ​ൻ,കെ.​വി​നോ​ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സേ​ന​യു​ടെ വി​മു​ക്ത ഭ​ട​ൻ​മാ​ർ, സൈ​നി​ക​രു​ടെ വി​ധ​വ​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ധ​ന​ശേ​ഖ​ര​ണ​വും ന​ട​ന്നു.