അ​ട​യ്ക്ക​യു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കും: സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്‌​ട​ര്‍
Wednesday, January 25, 2023 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ട​യ്ക്ക​യു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​നും ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധം ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കാ​നും സി​പി​സി​ആ​ര്‍​ഐ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​കെ.​ബാ​ല​ച​ന്ദ്ര ഹെ​ബ്ബാ​ര്‍.
അ​ട​യ്ക്ക​ക്ക് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന മി​ക​ച്ച വി​ല കു​റ​ച്ചു​കാ​ല​ത്തേ​ക്കു​കൂ​ടി തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള​തും ഇ​റ​ക്കു​മ​തി ത​ത്കാ​ലം കു​റ​ഞ്ഞ​തും നേ​ട്ട​മാ​യെ​ന്നും പ്ര​സ്‌​ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.കു​ള്ള​ന്‍ ക​വു​ങ്ങു​ക​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ വി​ജ​യ​ക​ര​മാ​യി എ​ന്നു പ​റ​യാ​നാ​കി​ല്ല. എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള മി​ക​വും രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മെ വ​ന്‍​തോ​തി​ല്‍ കു​ള്ള​ന്‍ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യു​ള്ളൂ.
ക​മു​കി​ന്‍റെ ഓ​ല ഉ​ണ​ങ്ങു​ന്ന​ത് ത​ട​യാ​നു​ള്ള മ​രു​ന്ന് സി​പി​സി​ആ​ര്‍​ഐ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ഡ​യ​റ​ക്‌​ട​ര്‍ അ​റി​യി​ച്ചു. സി​പി​സി​ആ​ര്‍​ഐ​യി​ല്‍ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, രോ​ഗ​പ്ര​തി​രോ​ധം, വ​ള​പ്ര​യോ​ഗം, ജ​ല​സേ​ച​നം, തോ​ട്ട​ങ്ങ​ളി​ല്‍ റോ​ബോ​ട്ടി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും ഡ​യ​റ​ക്‌​ട​ര്‍ പ​റ​ഞ്ഞു.തെ​ങ്ങി​ല്‍​നി​ന്നു​ള്ള നീ​ര ഉ​ത്പാ​ദ​നം വ​ര്‍​ഷ​ങ്ങ​ളാ​യി ച​ര്‍​ച്ച ചെ​യ്യു​ന്ന​താ​ണെ​ങ്കി​ലും വി​പ​ണി​യി​ല്‍ വി​ജ​യ​ക​ര​മാ​കാ​ത്ത​ത് പ്ര​ശ്നം​ത​ന്നെ​യാ​ണെ​ന്ന് മീ​റ്റ് ദ ​പ്ര​സി​ല്‍ പ​ങ്കെ​ടു​ത്ത പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ.​സി.​ത​മ്പാ​ന്‍ പ​റ​ഞ്ഞു.