ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നു​നേ​രെ കൈ​യേ​റ്റം; എ​ൻ​ജി​ഒ​എ പ്ര​തി​ഷേ​ധി​ച്ചു
Sunday, January 29, 2023 12:20 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി ട്രോ​മ കെ​യ​ർ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഷെ​മീ​റി​നെ ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗി​യു​ടെ സ​ഹാ​യി കൈ​യേ​റ്റം ചെ​യ്ത​തി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ ഷ​ൻ ക​ണ്ണൂ​ർ ടൗ​ൺ ബ്രാ​ഞ്ച് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ജീ​വ​ന​ക്കാ​ർ സു​ഗ​മ​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും ടൗ​ൺ ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ഷ് ഖ​ന്ന, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി. ഷ​നീ​ജ് , ജി​ല്ലാ സെ​ക്ര​ട്ട​റി വി.​സ​ത്യ​ൻ, സി.​കെ. കി​ഷോ​ർ കു​മാ​ർ, വി.​പി. ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.