സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: സി​ഇ​ഒ
Monday, January 30, 2023 12:38 AM IST
ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (സി​ഇ​ഒ ) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ലെ ക​ള​ക്ഷ​ൻ​ഏ​ജ​ന്‍റുമാ​രു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ ഇ​ൻ​സെ​ന്‍റീ​വ് കു​ടി​ശി​ക മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
യു​വ​ജ​ന​ക്ഷേ​മ ബോ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​ക​യും സ​ഹ​ക​ര​ണ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​രു​ടെ പെ​ൻ​ഷ​ൻ ഇ​ൻ​സെ​ന്‍റീ​വ് കു​ടി​ശി​ക മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വെ​ട്ടി​ക്കു​റ​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗം​ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​സീ​ർ ചാ​ലാ​ട്, അ​ഷ്റ​ഫ് മ​ട​ക്കാ​ട്, മു​സ്ത​ഫ പെ​രി​ങ്ങോം, എം.​എ. ഖ​ലീ​ൽ റ​ഹ്മാ​ൻ,
സ​മീ​ർ പു​ന്നാ​ട്, കെ.​എ​സ് .മു​ഹ​മ്മ​ദ് റ​ഫീ​ഖ്, എം. ​നാ​സ​ർ, കെ.​എ​ൻ. സാ​ലി​ഹ്, പി.​പി. ഷാ​ജി​ർ, കെ.​എം. ആ​ഷി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.