സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലാ​ഭ​ത്തി​ൽ 265 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന: മ​ന്ത്രി
Monday, March 20, 2023 1:04 AM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ ലാ​ഭ​ത്തി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലാ​ഭ​ത്തി​ൽ 265 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി മ​ന്ത്രി പി. ​രാ​ജീ​വ്. സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​സി​സി​പി ലി​മി​റ്റ​ഡ് വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ ആ​രം​ഭി​ച്ച ര​ണ്ടാ​മ​ത്തെ പെ​ട്രോ​ൾ പ​മ്പ്, കു​പ്പി​വെ​ള്ള ബ്രാ​ൻ​ഡാ​യ ഡി​എം വാ​ട്ട​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കേ​ന്ദ്ര​ത്തി​ന്‍റെ പൊ​തു​മേ​ഖ​ലാ ന​യ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് കേ​ര​ള​ത്തി​ന്‍റേ​ത്. കേ​ന്ദ്ര​ത്തി​ന്‍റേ​താ​യി​രു​ന്ന എ​ച്ച്എ​ൻ​എ​ൽ ഏ​റ്റെ​ടു​ത്ത് പു​തി​യ ക​മ്പ​നി കേ​ര​ള പേ​പ്പ​ർ പ്രൊ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡ് ആ​രം​ഭി​ച്ചു.
22 പ​ത്ര​ങ്ങ​ളാ​ണ് നി​ല​വി​ൽ കേ​ര​ള പേ​പ്പ​ർ പ്രൊ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ന്യൂ​സ് പ്രി​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ച്ച​ടി​ച്ച് ഇ​ന്ത്യ​യി​ൽ പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​തൊ​രു ച​രി​ത്ര​നേ​ട്ട​മാ​ണ്. എ​ന്നാ​ൽ ന്യൂ​സ് പ്രി​ന്‍റ് മാ​ത്ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ല. ഭാ​വി പാ​ക്കിം​ഗ് പേ​പ്പ​റി​ലാ​ണ്. അ​തി​ലേ​ക്ക് മാ​റാ​നാ​ണ് ഡി​പി​ആ​ർ.
ന​ഷ്ട​ത്തി​ലാ​യി​രു​ന്ന കെ​സി​സി​പി​എ​ൽ ഇ​പ്പോ​ൾ 80 ല​ക്ഷം ലാ​ഭം കൈ​വ​രി​ച്ച​തി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. കെ​സി​സി​പി​എ​ൽ ലാ​ഭ​ത്തി​ലാ​കാ​ൻ വൈ​വി​ധ്യ​വ​ത്ക​ര​ണ​മാ​ണ്. അ​ത് പ​മ്പി​ൽ മാ​ത്രം നി​ൽ​ക്ക​രു​ത്. പ​മ്പ് ന​ട​ത്താ​ൻ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം വേ​ണ്ട. ഇ​ന്നി​പ്പോ​ൾ കു​ടി​വെ​ള്ളം ലോ​ഞ്ച് ചെ​യ്യു​ക​യാ​ണ്. ഒ​രു വ​ർ​ഷം 1,48,000 കോ​ടി രൂ​പ​യു​ടെ ച​ര​ക്കു​ക​ൾ പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്ന് കേ​ര​ള​ത്തി​ൽ വി​ൽ​ക്കു മ്പോ​ൾ അ​തി​ൽ 260 കോ​ടി രൂ​പ മ​ല​യാ​ളി ചെ​ല​വ​ഴി​ക്കു​ന്ന​ത് കു​പ്പി​വെ​ള്ളം വാ​ങ്ങി​ക്കാ​നാ​ണ്. അ​തി​നാ​ൽ കു​പ്പി​വെ​ള്ളം മാ​തൃ​ക​യാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് മ​ന്ത്രി പ​റ​ഞ്ഞു.
സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കെ​സി​സി​പി​എ​ൽ ന​ട​ത്തി വ​രു​ന്ന ഐ​ടി ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റാ​യ മൈ​സോ​ൺ ഐ​ടി ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റി​ൽ ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ്റ്റു​ഡ​ന്‍റ് ഇ​ന്‍റ​റാ​ക്‌‌​ഷ​ൻ സെ​ന്‍റ​റും മൈ​സോ​ൺ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​വും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം. ​വി​ജി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ മു​ഖ്യാ​തി ഥി​യാ​യി. കേ​ര​ള ബി​പി​സി​എ​ൽ സം​സ്ഥാ​ന മേ​ധാ​വി (റീ​ട്ടെ​യി​ൽ) ഡി. ​ക​ണ്ണാ​ബി​രാ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കെ​സി​സി​പി​എ​ൽ ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജേ​ഷ്, പി.​പി. ഷാ​ജി​ർ, പി. ​മു​കു​ന്ദ​ൻ, ടി.​ടി .ബാ​ല​കൃ​ഷ്ണ​ൻ, ബി​പി​സി​എ​ൽ ടെ​റി​ട്ട​റി മാ​നേ​ജ​ർ ജ​യ​ദീ​പ് സു​ഭാ​ഷ് പൊ​ട്ഡാ​ർ, ധ​ന​കാ​ര്യ ഡ​യ​റ​ക്ട​ർ എ​സ്.​എ​സ്. ശ്രീ​രാ​ജ്, വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഒ.​ജെ. സ​മീ​ർ​കു​മാ​ർ, കെ​സി​സി​പി​എ​ൽ എം​ഡി ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ൻ, ഡ​യ​റ​ക്ട​ർ പി.​കെ. ഹ​രി​ദാ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ന​ട​ന്ന ഐ​ടി അ​ധി​ഷ്ഠി​ത സെ​മി​നാ​ർ കെ​എ​സ്ഐ​ടി​എ​ൽ, കെ ​ഫോ​ൺ എം​ഡി ഡോ. ​സ​ന്തോ​ഷ് ബാ​ബു, കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ സി​ഇ​ഒ അ​നൂ​പ് അം​ബി​ക എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
മൈ​സോ​ൺ ചെ​യ​ർ​മാ​ൻ ശീ​ല​ൻ സ​ഗു​ണ​ൻ, ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ഒ. ര​ജ​നി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഐ​ടി സെ​ൽ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ർ.​കെ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.