സം​സ്ഥാ​ന ക​ബ​ഡി കോ​ഴി​ക്കോ​ടി​ന് ഇ​ര​ട്ട​ക്കിരീ​ടം
Monday, March 20, 2023 1:04 AM IST
ചെ​റു​വ​ത്തൂ​ര്‍: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​വു​ഞ്ചി​റ​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ക​ബ​ഡി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ടി​ന് ഇ​ര​ട്ട​ക്കി​രീ​ടം. ഇ​രു ഫൈ​ന​ലു​ക​ളി​ലും ആ​തി​ഥേ​യ​രാ​യ കാ​സ​ര്‍​ഗോ​ഡി​നെ​യാ​ണ് അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ള​വും വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ ക​ണ്ണൂ​രും മൂ​ന്നാം​സ്ഥാ​നം നേ​ടി. സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് മെം​ബ​ര്‍ ഷെ​രീ​ഫ് പാ​ലോ​ളി, ബി​ആ​ര്‍​ഡി​സി എം​ഡി ഷി​ജി​ന്‍ പ​റ​മ്പ​ത്ത്, എ.​ജി.​ബ​ഷീ​ര്‍, ടി.​കെ.​സി.​ഹാ​ജി, ജ​ഗ​ദീ​ഷ് കു​മ്പ​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് മെം​ബ​ര്‍ ദീ​പു പ്രേം​നാ​ഥ് സ്വാ​ഗ​ത​വും ജി​ല്ല യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​വി.​ശി​വ​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.