വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, March 22, 2023 1:09 AM IST
പ​യ്യാ​വൂ​ർ: പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ മ​ട​മ്പം 2021- 23 വ​ർ​ഷ​ത്തെ നെ​റ്റ്, സെ​റ്റ്, സി-​ടെ​റ്റ് കെ- ​ടെ​റ്റ്, ഗേ​റ്റ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. ഫി​ലോ​മി​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​കെ. ര​വി, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ഐ​ശ്വ​ര്യ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ജെ​സി എ​ൻ​സി, പി​ടി​എ സെ​ക്ര​ട്ട​റി ഡോ. ​വീ​ണ അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.