മോ​ൺ. കു​ര്യാ​ക്കോ​സ് മു​ണ്ട​പ്ലാ​ക്ക​ൽ സാ​മൂ​ഹ്യ​സേ​വ​ന അ​വാ​ർ​ഡ് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്ക്
Thursday, March 23, 2023 12:46 AM IST
ത​ല​ശേ​രി: കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത മു​ൻ ഡ​യ​റ​ക്ട​റാ​യി​രു​ന്ന മോ​ൺ. കു​ര്യാ​ക്കോ​സ് മു​ണ്ട​പ്ലാ​ക്ക​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം​ അ​തി​രൂ​പ​ത കെ​സി​വൈ​എം ഏ​ർ​പ്പെ​ടു​ത്തി​യ സാ​മൂ​ഹ്യ സേ​വ​ന അ​വാ​ർ​ഡ് ക​ണ്ണൂ​ർ ജി​ല്ല ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്. 10,001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.
25ന് ​രാ​വി​ലെ 10ന് ​ത​ല​ശേ​രി സ​ന്ദേ​ശ് ഭ​വ​നി​ൽ ന​ട​ക്കു​ന്ന കെ​സി​വൈ​എം മു​ൻ​കാ​ല നേ​താ​ക്ക​ന്മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.
ക​ണ്ണൂ​ർ ജി​ല്ലാ ആ​സ്ഥാ​ന​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ര​ക്ത​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ള​രെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് ബി​ഡി​കെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ര​ക്ത​ദാ​ന​ത്തി​ന് പു​റ​മെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന സ്നേ​ഹ സ്പ​ർ​ശം, തെ​രു​വു​മ​ക്ക​ൾ​ക്കാ​യി സ്നേ​ഹ​പ്പു​ത​പ്പ്, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്നേ​ഹ​പാ​ഠം, കേ​ര​ള പോ​ലീ​സി​ന്‍റെ അ​ക്ഷ​യ​പാ​ത്ര എ​ന്ന പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ച് സ്നേ​ഹ സ​ദ്യ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ വിം​ഗ് തു​ട​ങ്ങി ഇ​വ​ർ ന​ട​ത്തു​ന്ന നി​ര​വ​ധി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്.
സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നി​ര​വ​ധി അ​പേ​ക്ഷ​ക​ളി​ൽ നി​ന്നാ​ണു ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു വ​ട്ട​പ്പാ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ, അ​വാ​ർ​ഡ് നി​ർ​ണ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.