418 ത​ട​യ​ണ​ക​ളു​ടെ സ​മ​ർ​പ്പ​ണം നടത്തി
Thursday, March 23, 2023 12:49 AM IST
കേ​ള​കം: വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം, മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണം പ​ദ്ധ​തി​ക​ളു​ടെ കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​വും കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി നി​ർ​മി​ച്ച 418 ത​ട​യ​ണ​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും കേ​ള​ക​ത്ത് ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കു​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ത​ട​യ​ണ​ക​ളു​ടെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. സ​ജീ​വ​ൻ പാ​ലു​മി, ബി​ജു ചാ​ക്കോ, സു​നി​ൽ കെ.​ജി, ജ​യ​കൃ​ഷ്ണ​ൻ, അ​ഞ്ജു ഷാ​ജി, സെ​ക്ര​ട്ട​റി പി.​കെ.​ശ​ശീ​ന്ദ്ര​ൻ, തോ​മ​സ് പു​ളി​ക്ക​ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം, മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​നീ​ഷ് ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി പി.​കെ.​ശ​ശീ​ന്ദ്ര​ൻ ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സം​ഘാ​ട​ക സ​മി​തി​ക​ൾ ഈ ​മാ​സം ത​ന്നെ രൂ​പീ​ക​രി​ക്കു​വാ​നും ടൗ​ണു​ക​ൾ, പു​ഴ, തോ​ട്, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.