പ്ര​തീ​ക്ഷി​ച്ച ക​ച്ച​വ​ട​മി​ല്ല; ചെ​റു​പു​ഴ​യി​ലെ വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല അ​ട​ച്ചു​പൂ​ട്ടി
Friday, March 24, 2023 12:52 AM IST
ചെ​റു​പു​ഴ: പ്ര​തീ​ക്ഷി​ച്ച ക​ച്ച​വ​ട​മി​ല്ലാ​ത്ത​തി​നാ​ൽ ചെ​റു​പു​ഴ​യി​ലെ വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല അ​ട​ച്ചു പൂ​ട്ടി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലെ കം​പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പത്ത് ക​ഴി​ഞ്ഞി​ട്ടും മ​ദ്യ​വി​ല്പ​ന​ശാ​ല തു​റ​ക്കാ​തി​രു​ന്ന​പ്പോ​ഴാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ വി​വ​രം ആ​ളു​ക​ൾ അ​റി​യു​ന്ന​ത്.
മു​ന്പ് ത​ളി​പ്പ​റ​മ്പി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​നം ഹൈ​വേ വി​ക​സ​നം വ​ന്ന​പ്പോ​ൾ ചെ​റു​പു​ഴ​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ചെ​റു​പു​ഴ​യി​ലെ സ്ഥാ​പ​നം പ​യ്യ​ന്നൂ​ർ കോ​ത്താ​യി​മു​ക്കി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.