കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി എ​ര​മം-കൂ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Saturday, March 25, 2023 1:03 AM IST
പെ​രു​മ്പ​ട​വ്: കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി എ​ര​മം-കൂ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. ഒ​പ്പം ഭ​വ​ന, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബി​ജേ​ഷ് ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച​ത്. സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ബ​ജ​റ്റി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ആ​കെ 29,09,25,834 രൂ​പ വ​ര​വും, 28,64,10,000 രൂ​പ ചെ​ല​വു​മു​ള്ള ബ​ജ​റ്റി​ൽ 45,15,834 രൂ​പ മി​ച്ചം പ്ര​തീ​ക്ഷി​ക്കു​ന്നു.
ഉ​ത്പ​ദ​ന മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല, മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല, ക്ഷീ​ര​വി​ക​സ​നം, ചെ​റു​കി​ട വ്യ​വ​സാ​യം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 1,48,07,810 രൂ​പ​യും, സേ​വ​ന മേ​ഖ​ല​യി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും ദാ​രി​ദ്യ ല​ഘൂ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കു​മാ​യി ആ​കെ 7,79,51,911 രൂ​പ​യും, പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, ഊ​ർ​ജം എ​ന്നി​വ യ്ക്കാ​യി 2,81,49,400 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.