ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 32 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, March 25, 2023 1:05 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും ക​സ്റ്റം​സ് 32,77,560 രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 572 ഗ്രാം ​സ്വ​ർ​ണ​മാ​ണ് അ​ബു​ദാ​ബി​യി​ൽ​നി​ന്നും എ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഷ​ബീ​ർ അ​ലി​യെ​ന്ന​യാ​ളി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ സ്വ​ർ​ണ മി​ശ്രി​തം പെ​യി​ന്‍റ് പോ​ലെ തേ​ച്ച് പി​ടി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ ഇ. ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ ബി​ന്ദു, അ​ജി​ത്, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ നി​ഖി​ൽ, പ​ങ്ക​ജ്, നി​ഷാ​ത്ത്, അ​ശ്വ​ന, ഹ​വി​ൽ​ദാ​ർ തോ​മ​സ്, സ്റ്റാ​ഫ് ലി​നീ​ഷ് എ​ന്നി​വ​രു​ടെ​നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.