ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, March 26, 2023 6:58 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഉ​ൽ​സ​വ് സീ​സ​ൺ സെ​ക്ക​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. മ​ഹാ​ത്മാ മ​ന്ദി​ര​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അം​ഗ​വും സം​വി​ധാ​യ​ക​നു​മാ​യ മ​നോ​ജ് കാ​ന, ഡോ. ​ജോ​സ്, ജി​ത്തു കോ​ള​യാ​ട്, വി​ജ​യ​കു​മാ​ർ ബ്ലാ​ത്തൂ​ർ, പ്ര​കാ​ശ​ൻ വാ​ടി​ക്ക​ൽ, ജി​ജേ​ഷ് കൊ​റ്റാ​ളി, ത​മ്പാ​ൻ ബ്ലാ​ത്തൂ​ർ, ഷാ​ജി ത​ളി​പ​റ​മ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബാ​ല​കൃ​ഷ്ണ​ൻ കൊ​യ്യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​മോ​ഹ​ന​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബൈ​ജു, സി.മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ക​ണ്ണൂ​ർ റീ​ജ​ണ​ൽ കേ​ന്ദ്ര​വും ക​ണ്ണൂ​ർ ഫി​ലിം സൊ​സൈ​റ്റി​യും ഫെ​ഡ​റേ​ഷ​ൻ ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വയും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽഎ ഉ​ദ്ഘാട​നം ചെ​യ്യും.