പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തിയ വ​യോ​ധി​ക​ന്‍ അ​ത്യാ​സ​ന്ന​നി​ല​യി​ല്‍
Wednesday, March 29, 2023 12:58 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: മ​ക​ന്‍റെ ഭാ​ര്യാ​ഗൃ​ഹ​ത്തി​ലെ​ത്തി പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ വ​യോ​ധി​ക​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ത​ളി​പ്പ​റ​മ്പ് സെ​യ്ത് ന​ഗ​റി​ലെ ബാ​ല​കൃ​ഷ്ണ(72)​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ബാ​ല​കൃ​ഷ്ണ​നെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. മെ​ട്ട​മ്മ​ല്‍ വ​യ​ലോ​ടി​യി​ല്‍ മ​ക​ന്‍ വി​നോ​ദി​ന്‍റെ ഭാ​ര്യാ​ഗൃ​ഹ​ത്തി​ല്‍ എ​ത്തി​യ ബാ​ല​കൃ​ഷ്ണ​ന്‍ കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ ദേ​ഹ​ത്തേ​ക്കൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ച​ന്തേ​ര എ​സ്‌​ഐ കെ. ​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

വീ​ട്ടി​ൽ നി​ന്നും
21 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യി

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് കൂ​വേ​രി ഞ​ണ്ട​മ്പ​ല​ത്ത് വീ​ടി​നു​ള്ളി​ലെ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 21 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ഞ​ണ്ട​മ്പ​ലം സ്വ​ദേ​ശി​നി​യാ​യ സു​ഹ​റ​യു​ടെ പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. സു​ഹ​റ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ ര​ണ്ടു​മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ച ഒ​ൻ​പ​തു​ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണു മോ​ഷ​ണം പോ​യ​ത്. ഷെ​ല്‍​ഫ് താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന​തി​ന് ശേ​ഷ​മാ​ണു ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഫെ​ബ്രു​വ​രി 23ന് ​അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണം 26 എ​ടു​ക്കാ​നാ​യി നോ​ക്കി​യ​പ്പോ​ൾ കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.