കാ​സ​ര്‍​ഗോ​ട്ട് വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി
Friday, March 31, 2023 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ബം​ഗ​ളു​രു​വി​ല്‍ നൈ​ജീ​രി​യ​ക്കാ​ര​നി​ല്‍​നി​ന്ന് പ​ണം കൊ​ടു​ത്ത് വാ​ങ്ങി​ക്കൊ​ണ്ടു വ​ന്ന 300 ഗ്രാം ​എം​ഡി​എം​എ എ​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി നു​ള്ളി​പ്പാ​ടി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷാ​ന​വാ​സി​നെ കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നു​ള്ളി​പ്പാ​ടി​യി​ല്‍ നി​ന്ന് 29ന് ​രാ​ത്രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.
നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല​യി​ലേ​ക്ക് ബം​ഗ​ളു​രു​വി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്ന് മൊ​ത്ത വി​ത​ര​ണം ന​ട​ത്തു​ന്ന ദി​ലീ​പ്, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രെ 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി അ​ബ്ദു​ള്‍ റ​ഹീം, കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍, കാ​സ​ര്‍​ഗോ​ഡ് എ​സ്‌​ഐ വി​ഷ്ണു​പ്ര​സാ​ദ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക്രൈം ​സ്‌​ക്വാ​ഡ് ടീം ​എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.