ക​ർ​ഷ​കദ്രോ​ഹം അ​വ​സാ​നി​പ്പി​ക്ക​ണം: ഇ​ൻ​ഫാം
Saturday, April 1, 2023 1:12 AM IST
പ​യ്യാ​വൂ​ർ: കാ​ർ​ഷി​കോ​ത്പ​ന്ന വി​ല​യി​ടി​വും നി​കു​തിഭാ​ര​വും പ​ലി​ശ​യും ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ൻ​ഫാം ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്കു നേ​രെ ബാ​ങ്കു​ക​ൾ ജ​പ്തി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. കൂ​ടാ​തെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യു​ടെ പേ​രി​ലു​ള്ള പ​ക​ൽ​ക്കൊ​ള്ള​യും ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം സ​മ​സ്ത​മേ​ഖ​ല​യെ​യും ബാ​ധി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യാ മു​ന​ന്പി​ലാ​ണെ​ന്നും മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ പ​റ​ഞ്ഞു.
ക​ർ​ഷ​കദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മേയ് ആ​ദ്യ​വാ​രം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ​യും ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളും ന​ട​ത്താ​ൻ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു.
സ്ക​റി​യ നെ​ല്ലം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​തോ​മ​സ് ചെ​രു​വി​ൽ,ഫാ. ​ജോ​ർ​ജ് ആ​ശാ​രി​ക്കു​ന്നേ​ൽ , സ​ണ്ണി തു​ണ്ട​ത്തി​ൽ ,ജോ​സ് തോ​ണി​ക്ക​ൽ, ലാ​ലി​ച്ച​ൻ കു​ഴി​യാ​ത്ത് , സ​ണ്ണി പു​ല്ലു​വേ​ലി, തോ​മ​സ് ആ​ല​പ്പാ​ട്ട് , ജോ​ൺ തെ​ക്ക​ഞ്ചേ​രി, ടോ​മി എ​ടാ​ട്ട്, ഷി​നോ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.