നാല്പതാം വെള്ളിയാചരണം: കുരിശിന്‍റെ വഴി നടത്തി
Saturday, April 1, 2023 1:12 AM IST
പ​യ്യ​ന്നൂ​ര്‍: ക്രൂ​ശി​നെ പ്ര​ണ​യി​ക്കാ​തെ ക്രി​സ്തു​വി​നെ പ്ര​ണ​യി​ക്കാ​നാ​കില്ലെ​ന്ന് ക​ണ്ണൂ​ര്‍ ബി​ഷ്പ് ഡോ.​അ​ല​ക്‌​സ് വ​ട​ക്കും​ത​ല. ത​പ​സു​കാ​ല​ത്തെ നാ​ല്‍​പ്പ​താം വെ​ള്ളി​യാ​ച​യാ​യ ഇ​ന്ന​ലെ ഏ​ഴി​മ​ല മൊ​ന്ത​നാ​രി ന​ഗ​റി​ലെ ലൂ​ര്‍​ദ്മ​ാതാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കു​രി​ശു​മ​ല ക​യ​റ്റ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളാ​യ​തി​ന്‍റെ പേ​രി​ല്‍ പീ​ഡ​നം സ​ഹി​ക്കേ​ണ്ടി​വ​ന്ന​വ​രെ സ്മ​രി​ച്ചും മാ​ര്‍​പാ​പ്പ​യു​ടെ രോ​ഗ​സൗ​ഖ്യ​ത്തി​നാ​യി പ്രാ​ര്‍​ഥി​ച്ചു​ം ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യ​ടി​വാ​ര​മാ​യ കു​രി​ശു​മു​ക്കി​ലെ ക​പ്പേ​ള​യി​ല്‍ നി​ന്നാണ് ​കു​രി​ശി​ന്‍റെ വ​ഴി​യാ​രം​ഭി​ച്ച​ത്.
വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നെ​ത്തി​യ വൈ​ദി​ക​രും സി​സ്റ്റേ​ഴ്‌​സും വി​ശ്വാ​സി​ക​ളു​മു​ള്‍​പ്പെ​ടു​ന്ന​വ​ര്‍ അ​നു​ഗ​മി​ച്ചു. മി​ഷ​ന​റിവ​ര്യ​നാ​യ ജെ​യിം​സ് മൊ​ന്ത​നാ​രി​യ​ച്ച​ന്‍ സ്ഥാ​പി​ച്ച ദേ​വാ​ല​യ​ത്തി​ല്‍ ബി​ഷ​പ്പി​ന്‍റെ വ​ച​ന സ​ന്ദേ​ശ ത്തോ​ടും സ​മാ​പ​നാ​ശി​ര്‍​വാ​ദ​ത്തോ​ടെ​യു​മാ​ണ് കുരിശിന്‍റെ വഴി സ​മാ​പി​ച്ച​ത്.