പി​എം കി​സാ​ന്‍ പ​ദ്ധ​തി: 31ന് ​മു​മ്പാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം
Wednesday, May 24, 2023 12:54 AM IST
ക​ണ്ണൂ​ർ: പി​എം കി​സാ​ന്‍ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം തു​ട​ര്‍​ന്നും ല​ഭി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍ 31ന് ​മു​മ്പാ​യി അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. മേ​യ് 25 മു​ത​ൽ 27 വ​രെ ഇ​തി​നാ​യി പ്ര​ത്യേ​ക കാ​മ്പ​യി​ന്‍ ന​ട​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ൺ: ടോ​ള്‍​ഫ്രീ-1800 425 1661, 0471-2304022, 2964022.

ബ​ലി​ദാ​ന ദി​നാ​ച​ര​ണം

ഇ​രി​ട്ടി: 2002ൽ ​ജീ​പ്പി​ൽ സ​ഞ്ച​രി​ക്ക​വേ ബോം​ബേ​റി​ൽ കൊ​ല്ല​പ്പെ​ട്ട തി​ല്ല​ങ്കേ​രി​യി​ലെ ക​രി​യി​ൽ വീ​ട്ടി​ൽ അ​മ്മു അ​മ്മ​യു​ടെ ബ​ലി​ദാ​ന ദി​നാ​ച​ര​ണം കാ​ർ​ക്കോ​ട്ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്നു. സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യി​ൽ മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റീ​ന മ​നോ​ഹ​ര​ൻ, ബി​ജെ​പി മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ര​ത് കൊ​തേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​കാ​ശ്, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രീ​ധ​ര​ൻ, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് മെംബ​ർ​മാ​രാ​യ മ​നോ​ജ് പ​ടി​ക്ക​ച്ചാ​ൽ, എം.​കെ. ആ​ന​ന്ദ​വ​ല്ലി, ആ​ർ​എ​സ്എ​സ് ഇ​രി​ട്ടി ഖ​ണ്ഡ് കാ​ര്യ​വാ​ഹക് എം. ​ഹ​രി​ഹ​ര​ൻ, എം.​എ​ൻ. ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ആ​ർ​എ​സ്എ​സ് ജി​ല്ലാ സ​മ്പ​ർ​ക്ക പ്ര​മു​ഖ് സി. ​രൂ​പേ​ഷ് അ​നു​സ്മ​ര​ണ ഭാ​ഷ​ണം ന​ട​ത്തി.
2002 മേയ് 22ന് ​ചാ​വ​ശേ​രി​യി​ൽ നിന്ന് ജീ​പ്പി​ൽ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ കാ​ർ​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ ഉണ്ടായ ബോം​ബേ​റി​ലാണ് അ​മ്മു അ​മ്മ കൊ​ല്ല​പ്പെ​ട്ടത്. ബോം​ബേ​റി​ൽ ജീ​പ്പ് ഡ്രൈ​വ​ർ നൗ​ഷാ​ദും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.