റ​ൺ​വേ വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭൂ​വു​ട​മ​ക​ളു​ടെ മാ​ർ​ച്ച്
Wednesday, May 24, 2023 12:54 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭൂ​വു​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. നൂ​റ്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്.
സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കു​ക, വി​ല​നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പു​ന​ര​ധി​വാ​സ​ത്തി​ന് ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി അ​ടി​യ​ന്തര​മാ​യി ഏ​റ്റെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് വെ​ള്ളി​യാം​പ​റ​മ്പി​ലെ കി​ൻ​ഫ്ര ഓ​ഫീ​സി​ന് മു​ന്നി​ൽവ​ച്ച് മ​ട്ട​ന്നൂ​ർ എ​സ്ഐ യു.​കെ. ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ത​ട​ഞ്ഞു. അ​ടി​സ്ഥാ​ന വി​ല നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ഭൂ​വു​ട​മ​ക​ൾ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്ന് ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കി​ൻ​ഫ്ര ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ.​ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി.​ വി​നോ​ദ​ൻ, ച​ന്ദ്ര​ൻ ക​ല്ലാ​ട്ട്, കെ.​വി.​ മി​നി, കെ.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.