ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ പ​രീ​ക്ഷാ ഫ​ലം: ക​ണ്ണൂ​രി​ന് ‌ഇ​ക്കു​റി​യും മൂ​ന്നാം സ്ഥാ​നം
Friday, May 26, 2023 12:55 AM IST
ക​ണ്ണൂ​ർ: ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ല​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മൂ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നൂ​റു ശ​ത​മാ​നം. സം​സ്ഥാ​ന ത​ല​ത്തി​ൽ ക​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ക​ണ്ണൂ​രി​നാ​യി​രു​ന്നു മൂ​ന്നാം സ്ഥാ​നം. ച​ട്ടു​ക​പ്പാ​റ ജി​എ​ച്ച്എ​സ്എ​സ്, ഇ​രി​ട്ടി ജി​എ​ച്ച്എ​സ്എ​സ്, കാ​ര​ക്കു​ണ്ട് ഡോ​ൺ ബോ​സ്കോ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് നൂ​റു മേ​നി നേ​ടി​യ​ത്. ച​ട്ടു​ക​പ്പാ​റ​യി​ൽ 130 കു​ട്ടി​ക​ളും ഇ​രി​ട്ടി എ​ച്ച്എ​സ്എ​സി​ൽ 169 വി​ദ്യാ​ർ​ഥി​ക​ളും കാ​ര​ക്കു​ണ്ട് ഡോ​ൺ ബോ​സ്കോ​യി​ൽ 15 പേ​രു​മാ​യി​രു​ന്നു പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
ഗോ​യിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ 157 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 31967 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 27337 പേ​ർ ഉ​പ​രിപ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 3067 പേ​ർ എ​ല്ലാവി​ഷ​യ​ങ്ങ​ളി​ലും എപ്ലസ് നേ​ടി. 85.52 ആ​ണ് ജി​ല്ല​യു​ടെ വി​ജ​യ ശ​ത​മാ​നം.
ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ 1805 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 979 പേ​ർ ഉ​പ​രിപ​ഠ​ന യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ 21 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എപ്ല​സ് നേ​ടി. ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ 54.24 ആ​ണ് വി​ജ​യ​ശ​ത​മാ​നം.
മാ​ഹി​യി​ലെ ആ​റു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 782 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 638 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 90 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എപ്ല​സ് ല​ഭി​ച്ചു. 81.59 ആ​ണ് വി​ജ​യ ശ​ത​മാ​നം.
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 77.45 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ജി​ല്ല​യി​ൽ 1499 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 1161 പേ​രാ​ണ് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ.
73.79 ശ​ത​മാ​ന​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യം. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ജ​യ ശ​ത​മാ​നം വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. 83.63 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് 68.48 ശ​ത​മാ​ന​മു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യാ​ണ്.