ആ​ദ​ര സ​മ്മേ​ള​ന​വും പു​സ്ത​ക സം​വാ​ദ​വും
Monday, May 29, 2023 12:46 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ടൗ​ൺ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​ദ​ര സ​മ്മേ​ള​ന​വും പു​സ്ത​ക സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു. നെ​ഹ്റു യു​വ​കേ​ന്ദ്ര ഫെ​സി​ലി​റ്റേ​റ്റ​ർ പു​ര​സ്കാ​രം നേ​ടി​യ കെ. ​ദാ​മോ​ദ​ര​നെ പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​ൻ, പ്രാ​പ്പോ​യി​ൽ നാ​രാ​യ​ണ​ൻ, സാ​ബു മാ​ളി​യേ​ക്ക​ൽ, ഇ. ​ര​വീ​ന്ദ്ര​ൻ, ടി.​വി. അ​ൻ​സാ​ർ, ഷൈ​ല നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പു​സ്ത​ക സം​വാ​ദ​വും ന​ട​ന്നു.

ക​ഞ്ചാ​വു​മാ​യി
ഒ​രാ​ൾ പി​ടി​യി​ൽ

ക​തി​രൂ​ർ: അ​ഞ്ചാംമൈ​ൽ പൊ​ന്ന്യം റോ​ഡ് ജം​ഗ്ഷ​നി​ൽ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ ക​തി​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​തി​വു പ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​യാ​ളെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ധ​ർ​മ​ട​ത്തെ എ. ​ഖ​ലീ​ൽ (39) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​യാ​ളു​ടെ ക​യ്യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ​ഞ്ചി​യി​ൽ നി​ന്ന് 355 ഗ്രാം ​ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. തു​ട​ർ​ന്ന് എ​ൻ​ഡി​പി​എ​സ് ആ​ക്‌​ട് പ്ര​കാ​രം ക​തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ​ബ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ സി.​പി. ബി​ജോ​യ്‌, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ്യോ​തി​ഷ്, ബി​ജേ​ഷ്, ഡ്രൈ​വ​ർ നി​ജി​ത്ത് എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.