കണ്ണൂർ: രണ്ട് മാസമായി ഉറങ്ങിക്കിടന്നിരുന്ന ക്ലാസ് മുറികളിൽ വീണ്ടും കുട്ടികളുടെ കളിചിരികളുണർന്നു. പുത്തനുടുപ്പും ബാഗും വര്ണക്കുടചൂടിയാണ് എല്ലാവരും വിദ്യാലയത്തിലെത്തിയത്. ജില്ലാതല പ്രവേശനോത്സവം ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി. ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. കോര്പറേഷന് തല പ്രവേശനോത്സവം ആനയിടുക്ക് എല്‍ പി സ്കൂളില്‍ മേയര്‍ ടി.ഒ മോഹനന് ഉദ്ഘാടനം ചെയ്തു.
ഇരിട്ടി: പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെംബർ ബിജു വേങ്ങലപള്ളി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മനോജ് കിടാരത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക ജെസി ആന്റണി, പിടിഎ പ്രസിഡന്റ് മാർട്ടിൻ പുളിക്കൽ, അധ്യാപക പ്രതിനിധി മനു സി. ടോമി, സിസ്റ്റർ ആൻസി വിസി എന്നിവർ പ്രസംഗിച്ചു.
അങ്ങാടിക്കടവ്: അയ്യൻകുന്ന് പഞ്ചായത്ത്തല പ്രവേശനോത്സവം അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് റാത്തപ്പള്ളി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക ഷൈനി മാത്യു, ബിആർസി ട്രെയിനർ പി.പി. മുഹമ്മദ്, പിടിഎ പ്രസിഡന്റ് എം.കെ. രാജു, മദർ പിടിഎ പ്രസിഡന്റ് സീമ സനോജ്, സ്റ്റാഫ് പ്രതിനിധി ജോഷി തോമസ്, വിദ്യാർഥി പ്രതിനിധി ഹന്ന ക്ലാര സിബാൻ, ടി. ജിജി എന്നിവർ പ്രസംഗിച്ചു.
വെളിമാനം: വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സ്കൂൾ അസി. മാനേജർ ഫാ. എബിൻ മടപ്പാംതോട്ടുകുന്നേൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പലിന്റെ ചുമതലയുള്ള ഷാജി പീറ്റർ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ജോഷി ജോൺ, പിടിഎ പ്രസിഡന്റ് സജി ഇടിമണ്ണിക്കൽ, ജെനീഷ് ജോൺ, എയ്ഞ്ചൽ തെരേസ്, അസിൻ അൽഫോൻസ എന്നിവർ പ്രസംഗിച്ചു.
കുന്നോത്ത്: കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ മാനേജര്‍ ഫാ. അഗസ്റ്റിന് പാണ്ഡ്യാംമാക്കല് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കായുള്ള സൗജന്യ കിറ്റ് വിതരണം പായം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുജീബ് കുഞ്ഞിക്കണ്ടിയും സൗജന്യ പാഠപുസ്തക വിതരണം പഞ്ചായത്തംഗം ഷൈജന്‍ ജേക്കബും നിര്‍വഹിച്ചു. മുഖ്യാധ്യാപകൻ മാത്യു ജോസഫ്, അസി. മാനേജര്‍ ഫാ. തോമസ് വടക്കേട്ട്, മദര്‍ പിടിഎ പ്രസിഡന്റ് ജാസ്മിന് സുനില്‍, വിദ്യാര്‍ഥി പ്രതിനിധി ഇവാന എലിസബത്ത് ലിജോ, ടി.സി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, സന്തോഷ് കോക്കാട്ട്, രാജു ജോസഫ്, കെ.വി. ബാബു, നൂർദീൻ മുള്ളേരിക്കൽ, ലാലി ജോസ്, ഷിജി മാത്യു എന്നിവർ പ്രസംഗിച്ചു.
പള്ളിക്കുന്ന്: വിദ്യാലയങ്ങളിൽ വിപുലമായ ഗ്രന്ഥശേഖരങ്ങളുള്ള ലൈബ്രറികൾ സജ്ജമാക്കുന്നതിന് പ്രമുഖ്യം നൽകണമെന്ന് പത്മശ്രീ എസ്.ആർ.ഡി. പ്രസാദ് പറഞ്ഞു. പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാതല പ്രവേശനോത്സവം തൃക്കണ്ണാപുരം എല്‍പി സ്കൂളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ വി. സുജാത ഉദ്ഘാടനം ചെയ്തു. എ. ബിജുമോന് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ വി. സുജാത ഉദ്ഘാടനം ചെയ്തു. ഒ.കെ. ബിജിമോൾ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം നഗരസഭ കൗൺസിലർ എം.വി. ശ്രീജ ഉദ്ഘാടനം ചെയ്തു. പി.വിനോദ് അധ്യക്ഷത വഹിച്ചു. ചെറുവാഞ്ചേരി പൂവ്വത്തൂർ ന്യൂ എൽ പി സ്കൂളിൽ പാട്യം പഞ്ചായത്ത് അംഗം ഹൈമജ കോട്ടായി ഉദ്ഘാടനം ചെയ്തു. വിനില പ്രസാദ് അധ്യക്ഷത വഹിച്ചു.
കൊളക്കാട്: കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോളി മറ്റത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സോളി തോമസ്, മദർ പിടിഎ പ്രസിഡന്റ് സുരഭി റിജോ, കേളകം സിവിൽ പോലീസ് ഓഫീസർ പി.വി. ഷനൂപ്, രഞ്ജിത്ത് മാർക്കോസ്, റീഗോ തോമസ്, കുട്ടികളുടെ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: മട്ടന്നൂർ ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം മട്ടന്നൂർ മധുസൂ
ദനൻ സ്മാരക ഗവ. യുപി സ്കൂളിൽകെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്കൂളിന് നൽകുന്ന വാട്ടർ പ്യുരിഫയർ കിയോസ്ക് വാർഡ് കൗൺസിലർ കെ. വി. പ്രശാന്തും പഠനോപകരണങ്ങളുടെ വിതരണം വിതരണം എഇഒ വി.വി. ബാബുവും നിർവഹിച്ചു.
മട്ടന്നൂർ: ഇരിട്ടി നഗരസഭ പ്രവേശനോത്സവം ചാവശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.ശശി അധ്യക്ഷത വഹിച്ചു.
ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ഇ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. സീനിയർ അധ്യാപകൻ എം. പുരുഷോത്തമൻ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. മുഖ്യാധ്യാപിക ഷൈനി യോഹന്നാൻ, പിടിഎ പ്രസിഡന്റ് സന്തോഷ് കോയിറ്റി നഗരസഭാ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, കെ. നന്ദനൻ, അധ്യാപകരായ പി.വി. ശശീന്ദ്രൻ ,കെ.വി. സുജേഷ് ബാബു, എന്നിവർ പ്രസംഗിച്ചു.
കടന്പൂർ: കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ചെറുകഥാകൃത്ത് കെ.ടി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രേമവല്ലി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ സജീവ് വെങ്കിലാട്ട്, മുഖ്യാധ്യാപകൻ എം. സുധാകരൻ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.പി. ലതീഷ് , മദർ പിടിഎ പ്രസിഡന്റ് ആർ.പി. ശ്രീദേവി, സ്റ്റാഫ് സെക്രട്ടറി ജി.ഒ. ദീപക് എന്നിവർ പ്രസംഗിച്ചു.
പുന്നാട്: മീത്തലെ പുന്നാട് യുപി സ്കൂൾ പ്രവേശനോത്സവം ഇരിട്ടി നഗരസഭ കൗൺസിലർ സി.കെ.അനിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പഠന കിറ്റ് വിതരണം മാനേജ്മെന്റ് പ്രതിനിധി. പി.പി.സദാനന്ദൻ നിർവഹിച്ചു. വിദ്യാർഥിക്കുള്ള പാഠപുസ്തകം മദർ പിടിഎ പ്രസിഡന്റ് ഷീബ മനോജ് വിതരണം ചെയ്തു. റിട്ട. അധ്യാപകൻ പി.പി. പ്രശാന്ത്, മുഖ്യാധ്യാപിക സി.കെ. അനിത, പി.പി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കേളകം: കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രവേശനോത്സവം കേളകം ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. വർഗീസ് ചങ്ങനാമടത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിന്റോ സി. കറുകയിൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സിസ്റ്റർ അഭിഷിക്ത എസ്ഐസി, മദർ പിടിഎ പ്രസിഡന്റ് ഷീന വിജയകുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ കെ. റീന, ഇ.കെ. സൂരജ് എന്നിവർ പ്രസംഗിച്ചു.
ഏലപ്പീടിക: ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ പ്രവേശനോത്സവം കണിച്ചാർ പഞ്ചായത്ത് മെംബർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജിജോ വാതേലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാധ്യാപിക മേരി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി പി.എ. സജി എന്നിവർ പ്രസംഗിച്ചു.
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവ. യുപി സ്കൂളിൽ പ്രവേശ
നോത്സവം കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലക്കൂറ്റ് ഉദ്ഘാടനം ചെയ്തു. സാദിയ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് മുഖ്യാതിഥിയായി.സജീവൻ പാലുമ്മി മുഖ്യാധ്യാപകൻ പ്രമോദ്, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.
പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെംബർ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ജെറിൽ പന്തലുപ്പറമ്പിൽ, മുഖ്യാധ്യാപിക എൻ.എസ്. സൂസമ്മ, മെംബർ കെ.വി. ബാബു, പിടിഎ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട്, മദർ പിടിഎ പ്രസിഡന്റ് ബിന്ദു കൃഷ്ണ, ജെസി അബ്രഹം, ലാലി കുര്യക്കോസ്, ഷിജോ മാത്യു എന്നിവർ പ്രസംഗിച്ചു.
മഞ്ഞളാംപ്പുറം: മഞ്ഞളാംപുറം യുപി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെംബർ ജോണി പാമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുജയ് ടി. ജേക്കബ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് ചേലമരം അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാധ്യാപിക പി.ഡി.റോസമ്മ, മദർ പിടിഎ പ്രസിഡന്റ് ബിനീത രമേശ്, കെ.ടി. സുമ, സിസ്റ്റർ നിഷ മാനുവൽ എംഎസ്എംഐ തുടങ്ങിയവർ പ്രസംഗിച്ചു.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെംബർ ബീന റോജസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എം. ദേവസ്യ അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി പുന്നൂർ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. റൂബിൻ മാർട്ടിൻ ഉപഹാര വിതരണം നിർവഹിച്ചു. മുഖ്യാധ്യാപകൻ സോജൻ വർഗീസ്, സഞ്ജന രാജേഷ്, ബീന,ബിജി തോമസ് എന്നിവർ പ്രസംഗിച്ചു.
എടൂർ: എടൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം ഫാ. വടക്കേമുറി ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാകുളം അധ്യക്ഷത വഹിച്ചു. ഫാ. ആശിഷ് അറയ്ക്കൽ, ഫാ. ബിജു ആന്റണി, പിടിഎ പ്രസിഡന്റ് ജോജു വെന്നിലത്തിൽ വൈസ് പ്രസിഡന്റ് സോജൻ കൊച്ചുമല, മുഖ്യാധ്യാപിക സിസിസി ജോസഫ്, മിനിമോൾ സിറിയക്, കെ. ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.
കോളയാട്: കോളയാട് സെന്റ് സേവേ്യഴ്സ് യുപി സ്കൂളിൽ പ്രവേശനോത്സവം കോളയാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി. വേലായുധൻ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സിസ്റ്റർ റൂബി മരിയ, ലോക്കൽ മാനേജർ സിസ്റ്റർ ഡിവോണ എസി, മദർ പിടിഎ പ്രസിഡന്റ് ശ്രുതി വിനോദ്, സ്റ്റാഫ് സെക്രട്ടറി ഹെൽഗകൊറിയോ എന്നിവർ പ്രസംഗിച്ചു.
കൊളക്കാട്: കൊളക്കാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെംബർ സുരുവി റിജോ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക ജാൻസി തോമസ്, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, മദർ പിടിഎ പ്രസിഡന്റ് ആശാ രാജേഷ് എന്നിവർ പ്രസംഗിച്ചു.