ഇ​ടി മി​ന്ന​ലി​ൽ വീ​ടി​ന് വിള്ളൽവീണു; ഒരാൾക്ക് പരിക്ക്
Monday, June 5, 2023 12:39 AM IST
ഉ​ളി​ക്ക​ൽ: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പു​ത്ത​ൻ​പു​ര​ക്ക​ൽ ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ഉ​ളി​ക്ക​ൽ ക​ദു​വാ​പ​റ​ന്പി​ലെ ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ ദി​ലീ​പ് വാ​ട​ക​യ​ക്ക് താ​മ​സി​ച്ചു വ​രു​ന്ന​തു​മാ​യ വീ​ടി​നാ​ണ് കേ​ട്പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. മി​ന്ന​ലേ​റ്റ് ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ഴു​ക​യും വൈ​ദ്യു​തി മീ​റ്റ​റും വ​യ​റിം​ഗും ഇ​ല​ക്‌ട്രിക്, ഇ​ല​ക്‌‌ട്രോണി​ക്​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. വീ​ടി​ന്‍റെ ക​ട്ട​ള ത​ക​ർ​ന്ന് വീ​ണ് ദീ​ലീ​പി​ന്‍റെ ഭാ​ര്യ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​നു സ​മീ​പ​ത്തെ തെ​ങ്ങി​നാ​യി​രു​ന്നു ആ​ദ്യം മി​ന്ന​ലേ​റ്റ​ത്. റ​വ​ന്യു അ​ധ​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.