ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി സ്റ്റേഷ​നി​ലെ സി​സി​ടി​വി ന​ശി​പ്പി​ച്ചു
Monday, June 5, 2023 12:42 AM IST
പ​യ്യ​ന്നൂ​ര്‍: ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ പ​രാ​ക്ര​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും. സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ന​ശി​പ്പി​ക്കു​ക​യും ചു​മ​ര്‍ വൃ​ത്തി​കേ​ടാ​ക്കു​ക​യും പോ​ലീ​സു​കാ​ര്‍​ക്കു നേ​രെ കൈ​യേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യും ചെ​യ്തു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ പ​ള്ളി​മു​ക്കി​ലെ വൈ​ക്ക​ത​ശേ​രി ബ്‌​ളെ​സ​നാ​ണ് (23) റി​മാ​ൻ​ഡി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ടു​ത്ത റോ​യ​ല്‍ ഹോ​ട്ട​ലി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ടാ​ണു നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഇ​രു​മ്പു​വ​ടി കൊ​ണ്ട​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യു​ള്ള ഹോ​ട്ട​ലി​ലെ കാ​ഷ്യ​ര്‍ ത​ല​ശേ​രി പൊ​ന്ന്യം സ്വ​ദേ​ശി കെ.​പി. ഉ​മ്മ​റി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തേ​തു​ട​ര്‍​ന്ന് ബ്‌​ളെ​സ​നെ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ജീ​പ്പി​നു​ള്ളി​ല്‍ വ​ച്ചും സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴും പോ​ലീ​സു​കാ​ര്‍​ക്കു​നേ​രെ കൈ​യേ​റ്റ​ശ്ര​മ​വു​മു​ണ്ടാ​യി.
‌ ലോ​ക്ക​പ്പി​ന്‍റെ മു​ക​ളി​ലു​ള്ള സി​സി​ടി​വി കാ​മ​റ​യു​ള്‍​പ്പെ​ടെ ന​ശി​പ്പി​ക്കു​ക​യും ചു​മ​രു​ക​ള്‍ എ​ഴു​തി വി​കൃ​ത​മാ​ക്കു​ക​യും വി​വി​ധ​ത​രം സ്റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കു​ക​യും ചെ​യ്തു. 20,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.