നി​യ​മ​ന ലി​സ്റ്റി​നെതിരേ കോടതിയിൽ ഹർജി
Saturday, June 10, 2023 1:02 AM IST
ക​ണ്ണൂ​ർ: കെ​പി​സി​സി പു​റ​ത്തി​റ​ക്കി​യ പു​തി​യ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന ലി​സ്റ്റി​നെ ചോ​ദ്യം ചെ​യ്ത് കോ​ട​തി​യി​ൽ ഹ​ർ​ജി. മാ​ടാ​യി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​വി. സ​നി​ൽ കു​മാ​റാ​ണ് ത​ളി​പ്പ​റ​ന്പ് മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.
കോ​ൺ​ഗ്ര​സി​ന്‍റെ എ​ഴു​തി ത​യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന​യി​ലെ വ്യ​വ​സ്ഥ​ക​ൾ പ​ര​സ്യ​മാ​യി ലം​ഘി​ച്ച് ബൂ​ത്ത് ത​ലം മു​ത​ലു​ള്ള സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ നേ​താ​ക്ക​ളു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ച്ച ന​ട​പ​ടി​യെ​യാ​ണ് കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് സ​നി​ൽ കു​മാ​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
എ​ഐ​സി​സി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ഘ​ട​ന​യി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ നേ​താ​ക്ക​ളു​ടെ ഇ​ഷ്ട​ക്കാ​രെ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​തി​നി​ധി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​യും കേ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എം​പി, മ​ധു​സൂ​ദ​ന​ൻ മി​സ്ട്രി, കെ.​സി. വേ​ണു​ഗോ​പാ​ല​ൻ എം​പി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ള്ള​ത്. എ​ഐ​സി​സി പു​റ​ത്തി​റ​ക്കി​യെ​ന്നു പ​റ​യു​ന്ന പേ​പ്പ​ർ മെ​ന്പ​ർ​ഷി​പ്പോ, ഡി​ജി​റ്റ​ൽ മെം​ബ​ർ​ഷി​പ്പോ പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ കെ​പി​സി​സി ന​ട​ത്തു​ന്ന നി​യ​മ​നം നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ബൂ​ത്ത് ത​ലം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ കെ​പി​സി​സി​ക്ക് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധി​ക​രി​ക്കാ​ൻ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം സാ​ധി​ക്കി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഹ​ർ​ജി കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.