കു​ണ്ട​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രേ അ​തി​ക്ര​മം കാ​ട്ടി​യ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി.മ​ൺ​ട്രോ​ത്തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് അ​ക്കൗ​ണ്ട​ന്‍റാ​യ വെ​ള്ളി​മ​ൺ വി​നോ​ദ് ഭ​വ​നി​ൽ ബി​ജു (37) വാ​ണ് പി​ടി​യി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം കു​ണ്ട​റ പോ​ലീ​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി. അ​റ​സ്റ്റ് രേ​ഖ പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.