കൊ​ല്ലം : കി​ട​പ്പു​രോ​ഗി​ക​ളു​ടെ​യും മ​റ്റു​രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​രു​ടെ​യും മ​ക്ക​ൾ​ക്ക് അ​വ​രു​ടെ വീ​ട്ടി​ൽ ചെ​ന്ന് സ്കൂ​ൾ ആ​വ​ശ്യ​ത്തി​നു​ള്ള കു​ട, ബാ​ഗ്, പു​സ്ത​ക​ങ്ങ​ൾ, പേ​ന, പെ​ൻ​സി​ൽ എ​ന്നി​വ കൊ​ണ്ടെ​ത്തി​ക്കു​ന്ന വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ​ൻഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ സ്കൂ​ൾ വ​ണ്ടി​യു​മാ​യി കു​രീ​പ്പു​ഴ മ​രി​യ ആ​ഗ്ന​സ് സ്കൂ​ൾ പാ​ലി​യേ​റ്റീ​വ് ക്ല​ബ്‌ കൈ​കോ​ർ​ത്തു.

മാ​നേ​ജ​ർ സി​സ്റ്റ​ർ ഫ്ലാ​വി​യ മാ​ർ​ട്ടി​ൻ, പ്രി​ൻ​സി​പ്പ​ൽ ഉ​ഷ​പോ​ൾ എ​ന്നി​വ​രി​ൽ നി​ന്ന് കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മു​ള്ള ഉ​ത്പന്ന​ങ്ങ​ൾ വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട്, ട്ര​ഷ​റ​ർ ബെ​റ്റ്സി എ​ഡി​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

സി​സ്റ്റ​ർ ഫ്ലാ​വി​യ മാ​ർ​ട്ടി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ഞ്ഞു​ങ്ങ​ളി​ൽ സ​ഹ​ജീ​വി​ക​ളെ സ്നേ​ഹി​ക്കു​ക എ​ന്ന ആ​ശ​യം പ​ക​രു​വാ​ൻ കൂ​ടി​യാ​ണ് മ​രി​യ ആ​ഗ്ന​സ് പാ​ലി​യേ​റ്റീ​വ് ക്ല​ബി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് സി​സ്റ്റ​ർ പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ ഉ​ഷ പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട്, ബെ​റ്റ്സി എ​ഡി​സ​ൻ, സി​സ്റ്റ​ർ ഷൈ​ബി, ശാ​ന്തി​നി പ്ര​കാ​ശ്, ജെ​സി മാ​ർ​ട്ടി​ൻ, സാ​ഹി​റ, സു​ഹാ​ന,അ​ജ്മി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.