സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നാളെ
1567187
Saturday, June 14, 2025 6:31 AM IST
കുണ്ടറ : തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ കച്ചേരിമുക്ക് സഹൃദയ കലാകേന്ദ്രം, സഹൃദയ നഗർ റസിഡന്റ്സ് അസോസിയേഷൻ, വി.വി.ജോസ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. കലാകേന്ദ്രം പ്രസിഡന്റ് വി.ശിവ പ്രസാദ് അധ്യക്ഷനാകും. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ തിമിരം, മാല കണ്ണ്, ഹ്രസ്വ ദൃഷ്ടി, ദീർഘ ദൃഷ്ടി, ചത വളർച്ച തുടങ്ങിയവർക്ക് ചികിത്സ ലഭിക്കും.
മാത്രമല്ല സംഘടനയുടെ ചെലവിൽ സമിതി അംഗങ്ങളുടെ സംരക്ഷണയിൽ മുന്നൂറോളം വരുന്ന രോഗികളെ തിരുനെൽവേലി ആശുപത്രിയിൽ കൊണ്ടുപോയി സർജറിക്ക് ശേഷം തിരികെ എത്തിക്കും.
കൂടെ പോകാൻ ആഗ്രഹിക്കുന്ന ബന്ധുക്കൾ സ്വന്തം ചെലവിൽ വരേണ്ടതാനാണെന്നും റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോബ് ആൻഡ്രൂ, കലാകേന്ദ്രം പ്രസിഡന്റ് വി.ശിവപ്രസാദ്, തോമസ് ആന്റണി, ഗോഡ് വിൻ ബാബു, സിൽവരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.