കൊ​ല്ലം: പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണം വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ധു​നി​ക ലോ​ക​ത്തെ മ​നു​ഷ്യ​രാ​യി വ​ള​രാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വി .​ശി​വ​ന്‍​കു​ട്ടി.

അ​ഷ്‌ടമു​ടി സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ട​സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് 2,460 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച് 973 സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് അ​നു​മ​തി​ന​ല്‍​കി​യ​തി​ല്‍ 548 കെ​ട്ടി​ട​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. 5,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ വി​വി​ധ ഫ​ണ്ടു​ക​ള്‍ വ​ഴി ന​ട​പ്പാ​ക്കു​ന്നു.

ഹൈ​ടെ​ക് ക്ലാ​സ്മു​റി​ക​ള്‍, എ​ഐ പ​രി​ശീ​ല​നം, റോ​ബോ​ട്ടി​ക്‌​സ് ലാ​ബു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​ പ​ഠ​ന​രീ​തി​ക​ള്‍ കാ​ലാ​നു​സൃ​ത​മാ​യി​ മാ​റ്റി. കൈ​റ്റ് വി​ക്‌ടേഴ്‌​സ് മു​ഖേ​ന നാ​ല് ല​ക്ഷം അ​മ്മ​മാ​ര്‍​ക്ക് സൈ​ബ​ര്‍​ സു​ര​ക്ഷ പ​രി​ശീ​ല​നം ന​ല്‍​കി.

വേ​ന​ല​വ​ധി തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ ത​ന്നെ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി. അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന കാ​ല​യ​ള​വ് വ​ര്‍​ധി​പ്പി​ച്ചു. അ​ധ്യാ​പ​ക​ര്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് സ​മാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

എം.മു​കേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.പി.​കെ. ഗോ​പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​ജ​യ​ന്തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ന്‍, സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍ .ര​തീ​ഷ്, മു​ര​ളി നാ​രാ​യ​ണ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ എ.​എം ഷ​ഫീ​ഖ്, പ്രി​ന്‍​സി​പ്പ​ല്‍ എ. ​പോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.