കെഎസ്ഇബി പെൻഷനേഴ്സ് അസോ. ചാത്തന്നൂർ ഡിവിഷൻ സമ്മേളനം
1566910
Friday, June 13, 2025 6:29 AM IST
ചാത്തന്നൂർ : കെഎസ്ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ ചാത്തന്നൂർ ഡിവിഷൻ സമ്മേളനം കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ വി.തുളസീധരൻ ഉദ്ഘാടനം ചെയ്തു.
കുടിശിക ക്ഷാമബത്തയും ക്ഷാമാശ്വാസവും വിതരണം ചെയ്യുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, പെൻഷൻ സുരക്ഷ ഉറപ്പ് വരുത്താനായി മാസ്റ്റർട്രസ്റ്റിലേക്ക് നീക്കിവയ്ക്കപ്പെട്ട തുക സർക്കാരും ബോർഡും അടിയന്തിരമായി നൽകുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
വയനാട് മുണ്ടക്കൈ - ചുരൽമല പുനരധിവാസ ഫണ്ടിലേക്ക് സമ്മതപത്രം നൽകി 5,60000 രൂപ സമാഹരിച്ച് നൽകിയ ചാത്തന്നൂർ പെൻഷൻ കമ്മിറ്റിയെ സമ്മേളനം അനുമോദിച്ചു.സംസ്ഥാന സെക്രട്ടറിമാരായ ശ്രീകുമാരിയമ്മ മുഖ്യപ്രഭാഷണവും ഡി. ലാൽ പ്രകാശ് റിപ്പോർട്ടും അവതരിപ്പിച്ചു.
ഡിവിഷൻ പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ച സമ്മളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എൻ.സദാനന്ദൻ പിള്ള ,കെ.വി.മധു, എസ്.സുരേഷ്ബാബു, എം.ജെ.പ്രദീപ്കുമാർ ,ടി.സുദർശനൻ,ആർ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.