കൊ​ല്ലം: യു​വാ​വി​നെ കാ​യ​ലി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ത​ങ്ക​ശേ​രി തോ​ട്ട​യ്ക്കാ​ട് ന​ഗ​ർ–10 ക​ല​വ​റ തെ​ക്ക​തി​ൽ ഹൗ​സി​ൽ ഷാ​ന​വാ​സി​ന്‍റെ​യും സ​ജീ​ന ബീ​ഗ​ത്തി​ന്‍റെ​യും മ​ക​ൻ സി​നാ​ൻ ഷാ​ന​വാ​സ് (20) ആ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടു വീ​ട്ടി​ൽ നി​ന്നു പോ​യ സി​നാ​ൻ രാ​ത്രി​യാ​യി​ട്ടും തി​ര​ച്ചെ​ത്തി​യി​ല്ല. മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നി​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബൈ​ക്ക് അ​ഷ്ട​മു​ടി കാ​യ​ലി​ലെ ഓ​ല​യി​ൽ​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ആ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്നി​ന് മു​ള​ങ്കാ​ട​കം മാ​വ​ള്ളി മു​സ്‌​ലിം ജു​മാ മ​സ്ജി​ദി​ൽ. സ​ഹോ​ദ​ര​ൻ: സ​ഹ​ദ് ഷാ​ന​വാ​സ്. വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.