ആ​യൂർ : മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സ്ഥാ​പ​ക​നും പു​ന​രൈ​ക്യ ശി​ല്പിയു​മാ​യ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 62-ാം ച​ര​മ​വാ​ർ​ഷി​കം ജൂ​ലൈ 15ന് ​ന​ട​ക്കും.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻആ​യൂ​ർ വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണം ജി​ല്ല​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ന​ട​ത്തും. നാ​ളെ തി​രു​വ​ന​ന്ത​പു​രം പ​ട്ടം പ​ള്ളി​യി​ൽ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ക​ബ​റി​ങ്ക​ൽ എംസി എ ​ജി​ല്ലാ വൈ​ദി​ക ഉ​പ​ദേ​ഷ്‌ടാവ് ഫാ. ​അ​രു​ൺ ഏ​റ​ത്ത് വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ധൂ​പ​പ്രാ​ർ​ഥ​ന​യും ന​ട​ത്തും.

15ന് ​ഓ​ട​ന​വ​ട്ടം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ജി​ല്ലാ വി​കാ​രി ഫാ. ​ജോ​ൺ അ​രി​യ്ക്ക​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത എംസി​എ ആ​ത്മി​യ ഉ​പ​ദേ​ഷ‌ടാവ് ഫാ. ​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് റ​മ്പാ​ൻ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ വൈ​ദി​ക ഉ​പ​ദേ​ഷ്‌ടാവ് ഫാ.അ​രു​ൺ ഏ​റ​ത്ത്, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പെ​രി​ങ്ങ​ള്ളൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലും 29ന് ​ഒ​ഴു​കു​പാ​റ​യ്ക്ക​ൽ സെ​ന്‍റ് സെ​ബ​സ്റ്റ്യാ​നോ​സ് പ​ള്ളി​യി​ലും ജൂ​ലൈ ആ​റി​ന് സ​മാ​പ​നം പൊ​ടി​യാ​ട്ടു​വി​ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. തോ​മ​സ് ക​യ്യാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ഫാ. ​ജോ​ൺ അ​രി​യ്ക്ക​ൽ, ഫാ. ​അ​രു​ൺ ഏ​റ​ത്ത്, ഫാ. തോ​മ​സ് മ​രോ​ട്ടി മൂ​ട്ടി​ൽ, ഫാ. ​ഫി​ലി​പ്പോ​സ് ജോ​ൺ, ഫാ. ​അ​നു ജോ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ക​ള​പ്പു​ര​യ്ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജീ​വ് കോ​ശി, ജി​ല്ലാ ട്ര​ഷ​റ​ർ ഐ​സ​ക്ക് ഇ​ട​മാ​ട്, എം​സി​എ ​ഇ​ട​വ​ക യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.