സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം
1567194
Saturday, June 14, 2025 6:31 AM IST
ചവറ: സമഗ്ര ശിക്ഷാ കേരള, ചവറ ബിആർസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനവും പ്രവർത്തനവും കൊറ്റംകുളങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം സുജിത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. നമുക്ക് ലഭിക്കുന്ന വിജ്ഞാനത്തെ സമ്പത്താക്കി മാറ്റാൻ ഓരോരുത്തർക്കും കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ അഭിപ്രായപ്പെട്ടു.
പിടിഎ പ്രസിഡന്റ് ജി .ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. വിദ്യാ കിരണം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കിഷോർ കെ .കൊച്ചയം പദ്ധതിയെ പറ്റി വിശദീകരിച്ചു.
ചവറ ഐ ആർ ഇ എൽ ജനറൽ മാനേജർ ആന്റ് ഹെഡ് എൻ.എസ്. അജിത്ത്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ, ചവറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രതീഷ്, എസ്എസ്കെ കൊല്ലം ഡിപിഒ എച്ച്. ആർ. അനിത,
എസ് എം സി ചെയർമാൻ പ്രസന്നകുമാർ , ഹയർസെക്കൻഡറി പ്രിൻസിപ്പൽ എസ്. മായാദേവി, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ രജിമോൾ, ഹൈസ്കൂൾ വിഭാഗം പ്രഥമഅധ്യാപിക എ.സുലത, ബിആർസി ട്രെയിനർ പി. മേരി ഉഷ, ആർ.ആതിര, ടി.കെ.ഗീത, എ.കെ.ദിലീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നൈപുണ്യവികസന കെട്ടിടത്തിന്റെ പുനരുദ്ധാരണ നിർമാണ പ്രവർത്തനങ്ങൾ ചവറ ഐആർഇയുടെ സഹായത്തോടെയാണ് നടപ്പിലാക്കിയത്.