കഞ്ചാവുമായി യുവാവ് പിടിയിൽ
1567191
Saturday, June 14, 2025 6:31 AM IST
കൊല്ലം : സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മുളങ്കാടകം പള്ളി തെക്കതിൽ വീട്ടിൽ സുനേഷ് (45) ആണ് പിടിയിലായത്. ഒന്നേകാൽ കിലോഗ്രാം കഞ്ചാവ്, 5070 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ സ്കൂട്ടറിൽ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു കഞ്ചാവ്.ശക്തികുളങ്ങര മത്സ്യബന്ധന ഹാർബർ, മുളങ്കാടകം, തിരുമുല്ലവാരം, അഞ്ചുകല്ലുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വില്പ ന നടത്തി വന്നിരുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തി കൊണ്ടുവന്ന് വിവിധ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് മൊത്ത വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.
ശക്തികുളങ്ങര ഹാർബറിൽ ഇത്തരത്തിൽ വൻ തോതിൽ കഞ്ചാവ് കച്ചവടം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തെതുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കർ പറഞ്ഞു.