കൊ​ല്ലം: അ​ന്ത​ർ​ദേ​ശീ​യ ക​ളി ദി​ന​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ 501 ഗോ​ള​ടി​ച്ച് ഗ​വ.​ടി​ടി​ഐ​യി​ലെ കു​രു​ന്നു​ക​ൾ. "ക​ളി​യാ​ണ് ല​ഹ​രി, ക​ളി​ക്ക​ള​മാ​ണ് ല​ഹ​രി" എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ സ​ന്ന​ദ്ധ​താ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ല​ഹ​രി​ക്കെ​തി​രെ 501 ഗോ​ൾ എ​ന്ന പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പൽ ഇ.​ടി.​സ​ജി ആ​ദ്യ ഗോ​ൾ അ​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ഞ്ഞു പ്രാ​യ​ത്തി​ൽ കാ​യി​ക​വും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ക​രു​ത്തോ​ടെ ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന കു​ഞ്ഞു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന​താ​ണ് ഈ ​ദി​നാ​ച​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. പ​രി​പാ​ടി​ക്ക് അ​ധ്യാ​പ​ക​രാ​യ പി.​കെ.​ഷാ​ജി, ര​ജി​ൻ​ച​ന്ദ്ര​ൻ ,ജോ​ൺ, ധ​ന​ല​ക്ഷ്മി​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.