ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച 19കാരൻ പിടിയിൽ
1566668
Thursday, June 12, 2025 6:38 AM IST
കുണ്ടറ : ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 19കാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ വയലിൽ പുത്തൻവീട്ടിൽ സജീർ ആണ് പിടിയിലായത്. കൊല്ലത്ത് നിന്നും ട്രെയിൻ മാർഗം കോട്ടയം, ആന്ധ്ര പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പെൺകുട്ടിയുമായി കറങ്ങി നടന്നാണ് പീഡനം നടത്തിയത്. ആന്ധ്രപ്രദേശിൽ ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെയും ഇയാളുടെയും ഫോണുകൾ പല സ്ഥലങ്ങളിലായി വിറ്റു. ശേഷം റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും നിൽക്കുന്നവരുടെ ഫോണുകൾ വാങ്ങി സുഹൃത്തുക്കളെ ബന്ധപ്പെട്ടു.
സുഹൃത്തുക്കളെ നിരീക്ഷിച്ചുവന്ന ചടയമംഗലം പോലീസ് ഒരു സുഹൃത്തിനെ വിളിച്ചു വരുത്തുകയും തുടർന്ന് സുഹൃത്ത് വഴി ഇയാളോട് കോട്ടയത്ത് എത്തുവാൻ ആവശ്യപ്പെടുകയും ചെയ്തു.
കോട്ടയത്ത് വന്ന പെൺകുട്ടിയേയും യുവാവിനേയും ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കാർ വാഷിംഗ് തൊഴിലാളിയായ യുവാവ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി ഒരുവർഷത്തിന് മുൻപ് പരിചയത്തിൽ ആവുകയും പ്രണയം നടിച്ച് പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.