പാ​രി​പ്പ​ള്ളി :വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ​സ്നേ​ഹാ​ശ്ര​മ​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഇ​ന്നലെ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ ത​ട്ടു​ക​ട​യി​ൽ നി​ന്നാ​യി​രു​ന്നു ഭ​ക്ഷ​ണം.

പ​ര​വൂ​രി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച മു​ത്ത​ശി ത​ട്ടു​ക​ട​യു​ടെ ഉ​ട​മ​ക​ളാ​യ അ​ച്ഛ​ൻ അ​നി​ലാ​ലും മകൻ അ​ഖി​ലു​മാ​ണു സ്നേ​ഹാ​ശ്ര​മ​ത്തി​ലെ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് ത​ട്ടു​ക​ട​യു​ടെ രു​ചി അ​നു​ഭ​വ​വേ​ദ്യ​മാ​ക്കി​യ​ത്. പ​ര​വൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ശോ​ക് കു​മാ​ർ ത​ട്ടു​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ച്ഛ​ന​മ്മ​മാ​ർ അ​വ​ര​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ചൂ​ടോ​ടെ ചോ​ദി​ച്ചു വാ​ങ്ങി ക​ഴി​ച്ചു.

പ​ര​വൂ​രി​ലെ ഇ​ന്ന​ലത്തെ ക​ച്ച​വ​ടം ഒ​ഴി​വാ​ക്കി​യാ​ണു പാ​ച​ക​വാ​ത​കം ഉ​ൾ​പ്പ​ടെ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി അ​ച്ഛ​നും മ​ക​നും എ​ത്തി​യ​ത്. സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ദ്മാ​ല​യം ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, ബി.​സു​നി​ൽ​കു​മാ​ർ, ജി. ​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, എം. ​ക​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.