കൊ​ല്ലം: വീ​ട്ടു​പ​രി​സ​ര​ത്തെ മാ​ലി​ന്യം ടി​ന്ന​ർ ഒ​ഴി​ച്ച് ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ക​ല്ല​ട ന​ടു​വി​ലേ​ക്ക​ര ജെ​റി​ൻ വി​ല്ല​യി​ൽ പ​രേ​ത​നാ​യ ചാ​ൾ​സ് ഡി​ക്കോ​സ്റ്റ​യു​ടെ ഭാ​ര്യ എ​ലി​സ ഡി​ക്കോ​സ്റ്റ​യാ​ണ് (78) മ​രി​ച്ച​ത്. സം​സ്ക്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​ല്ല​ട വ​ലി​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ക​നും മ​രു​മ​ക​ളും ക​ല്ല​ട വ​ലി​യ പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.