കു​ണ്ട​റ: ടീ​പ്പോ​യി​ലെ ഗ്ലാ​സ് പൊ​ട്ടി​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ അ​ഞ്ചു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൊ​ല്ലം കു​ണ്ട​റ കു​മ്പ​ള​ത്താ​ണ് ദാ​രു​ണ സം​ഭ​വം .

വി​ള​യി​ൽ അ​ഴി​ക​ത്ത് വീ​ട്ടി​ൽ സു​നീ​ഷ്- റൂ​ബി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​നാ​യ എ​യ്‌​ദ​ൻ. എ​സ്. സു​നീ​ഷാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഉ​ട​ൻ​ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.