കിണറ്റിൽ വീണ വളർത്തുപോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1565720
Monday, June 9, 2025 3:42 AM IST
പന്തളം: ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ വളർത്തു പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. മുടിയൂർക്കോണം കുഞ്ഞുമോൻ,ദീപത്തറയുടെ ഉടമസ്ഥതയിലുള്ള പോത്താണ് കിണറ്റിൽ വീണത്. മുരളീധരൻ വെള്ളാപ്പള്ളിയുടെ ആൾമറ ഇല്ലാത്തതും മാലിന്യങ്ങൾ നിറഞ്ഞതുമായ കിണറ്റിലാണ് വീണത്.
വിവരമറിഞ്ഞെത്തിയ സേനാംഗങ്ങൾ പോത്തിനെ സുരക്ഷിതമായി കരയ്ക്കു കയറ്റി ഉടമയെ ഏല്പിച്ചു. ഇരുപത് അടിയോളം താഴ്ചയും ആറടി വെള്ളവുംമു ഉള്ള കിണർ അത്യന്തം അപകടകരമായ അവസ്ഥയിലായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജീഷ് കുമാർ, ഓഫീസർമാരായ അരുൺജിത്ത്, സാനിഷ്, അനീഷ് ഐആർ, ഹരിലാൽ, സന്തോഷ് ജോർജ്, ഹോം ഗാർഡ് അജയകുമാർ, എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.