റാ​ന്നി: നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി ന​ട​ത്തു​ന്ന​തെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ.

മാ​ട​മ​ണ്‍ സ​ര്‍​ക്കാ​ര്‍ യു​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ സ​ര്‍​വ​ത​ല സ്പ​ര്‍​ശി​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കും.

കു​ടും​ബ​ശ്രീ മു​ഖേ​ന സ്ത്രീ​ക​ളു​ടെ ക​ഴി​വു​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ജ​ക്‌​ട് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യ​താ​യും എം​എ​ല്‍​എ പ​റ​ഞ്ഞു.
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ക​സ്മി​ക ഫ​ണ്ടി​ല്‍​നി​ന്ന് 54.90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക്ലാ​സ് മു​റി​ക​ള്‍ നി​ര്‍​മി​ച്ച​ത്.

ച​ട​ങ്ങി​ല്‍ പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കോ​മ​ളം അ​നി​രു​ദ്ധ​ന്‍, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​ശ്രീ​ക​ല, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​എ​സ്. ശ്യാം, ​

വാ​ര്‍​ഡ് മെം​ബ​ർ അ​ജി​ത റാ​ണി, സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ലി​നി ജോ​ണ്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട​വി​ഭാ​ഗം എ​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ വി.​എ. ജാ​സ്മി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.