പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ പ​തി​നാ​റാം വാ​ര്‍​ഡി​ല്‍ വി​ദ്യാ​ര്‍​ഥി സം​ഗ​മ​വും ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​ടെ കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ലൂ​ടെ 180 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങും ന​ട​ന്നു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജെ​റി അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​കെ. ജേ​ക്ക​ബ്, കൗ​ണ്‍​സി​ല​ര്‍ ബി​ജി​മോ​ള്‍ മാ​ത്യു, ബി. ​അ​ജി​കു​മാ​ര്‍, എം.​എ​സ്. അ​ല​ക്‌​സ്, ക​രു​ണാ​ക​ര​ന്‍ പ​രു​ത്യാ​യാ​നി​ക്ക​ല്‍, സ​ന്ധ്യ പ​ന​യ്ക്ക​ല്‍, ബ്ല​സി രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.