പ​ത്ത​നം​തി​ട്ട: പാ​ഠ്യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​റി​വി​ന്‍റെ പ​രി​മി​ത​മാ​യ ലോ​ക​ത്ത് ഒ​തു​ങ്ങാ​തെ കു​ട്ടി​ക​ൾ വാ​യ​നാ​ശീ​ല​ത്തി​ലൂ​ടെ അ​റി​വി​ന്‍റെ വി​ശാ​ല​മാ​യ ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജെ.​എ​സ്. അ​ടൂ​ർ.

പ​ത്ത​നം​തി​ട്ട ജി​ല്ല ശാ​സ്ത്ര​വേ​ദി സം​ഘ​ടി​പ്പി​ച്ച വി​ദ്യ​കി​ര​ൺ 2025 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു പ​ഠ​ന മി​ക​വ് വ​രു​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​പ​രി​പാ​ടി​യി​ൽ മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ലി​ജാ കെ ​ജോ​യി പ​ഠ​നം ഒ​രു ക​ല എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.

ശാ​സ്ത്ര വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്റ് സ​ജി കെ. ​സൈ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് പ​ഴ​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ മ​നോ​ജ് ഡേ​വി​ഡ് കോ​ശി, ക​പ്പൂ​ച്ച​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു, ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ല, ബോ​ബി ഏ​ബ്ര​ഹാം, അ​ങ്ാ​ടി​ക്ക​ൽ വി​ജ​യ​കു​മാ​ർ, ഗീ​വ​ർ​ഗീ​സ് ജോ​ൺ, ന​സീ​ർ ക​ട​യ്ക്കാ​ട്, ബി​ജു മ​ല​യി​ൽ, ചേ​ത​ൻ കൈ​മ​ൾ​മ​ഠം, ദാ​സ് തോ​മ​സ്, തോ​മ​സ് മാ​ത്യു, കൗ​ൺ​സി​ല​ർ ആ​ൻ​സി തോ​മ​സ്, ഷ​ർ​ല​റ്റ് അ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

112 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.