റാ​ന്നി: ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി ഉ​പ​ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ അ​ധ്യാ​പ​ക​ർ​ക്ക് ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​നം ന​ൽ​കി.

സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി സു​ര​ക്ഷി​ത​മാ​യി തി​രി​കെ വീ​ട്ടി​ലെ​ത്തു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ബി​പി​സി ഷാ​ജി എ.​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​എ​സ്. ജ​യ​ന്തി പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​ർ സു​രേ​ഷ് കെ. ​വ​ർ​ക്കി പ്ര​സം​ഗി​ച്ചു. റാ​ന്നി ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​സു​ർ​ജി​ത്ത്, മു​ഹ​മ്മ​ദ് ഷം​സാ​ദ് എ​ന്നി​വ​ർ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ക്ല​സ്റ്റ​ർ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ശി​ല്പ നാ​യ​ർ, സൈ​ജു സ​ക്ക​റി​യ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു

ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും പ​രി​ശീ​ല​നം നേ​ടി​യ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ സു​ര​ക്ഷാ​സ​മി​തി രൂ​പീ​ക​ര​ണം, അ​പ​ക​ട​സാ​ധ്യ​ത അ​വ​ലോ​ക​നം, സ്കൂ​ൾ സു​ര​ക്ഷാ പ​ദ്ധ​തി ത​യാ​റാ​ക്ക​ൽ, പ​രി​ശീ​ല​ന​ങ്ങ​ൾ, പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ​എ​ന്നി​വ സ്കൂ​ൾ സു​ര​ക്ഷാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് ഉ​പ​ജി​ല്ലാ വി​ദ്യാ​ദ്യാ​സ ഓ​ഫീ​സ​ർ കെ.​എ​സ്.​ജ​യ​ന്തി ബി.​പി.​സി . ഷാ​ജി എ. ​സ​ലാം എ​ന്നി​വ​ർ അ​റി​യി​ച്ചു.